Advertisment

കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് പഠനങ്ങൾ

ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്കും ശ്വസനേന്ദ്ര അണുബാധയുണ്ടായതായി കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്.

New Update
ertyuioiuytretyui

ഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ കുത്തിവയ്പായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുവെന്ന് പഠനം. ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്കും ശ്വസനേന്ദ്ര അണുബാധയുണ്ടായതായി കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്.

Advertisment

കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ അന്‍പത് ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലര്‍ക്കും ശ്വാസകോശ സംബന്ധമായ അണുബാധയും, ഹൃദയാഘാതങ്ങള്‍, ഞരമ്പിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഉണ്ടായതായും കണ്ടെത്തി.

വാക്‌സിന്‍ എടുത്ത നാലുപേര്‍ മരിച്ചതായും പഠനത്തില്‍ പറയുന്നു. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും മറ്റുളളവരുടെ മരണം മറ്റ് പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്നും പഠനത്തില്‍ പറയുന്നു. സ്പ്രിങ്ങര്‍ നേച്ചര്‍ യുകെയിലെ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചുവന്നത്.

covaxin-takers-reported-adverse
Advertisment