സിപിപിആർ 20-ാം വാർഷിക പരിപാടികൾക്ക് തുടക്കമായി

എറണാകുളം  എം.ജി റോഡിലെ ഗ്രാൻ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ പരിപാടികളുടെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  

New Update
ertyuioiuytre

കൊച്ചി: കൊച്ചി ആസ്ഥാനമായ സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) 20ാം വാർഷിക പരിപാടികൾക്ക് തുടക്കമായി. എറണാകുളം  എം.ജി റോഡിലെ ഗ്രാൻ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ പരിപാടികളുടെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ പ്രൊഫ. അശുതോഷ് വർഷ്‌നി ‘ഇന്ത്യയുടെ ജനാധിപത്യം: പരിണാമവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. 

Advertisment

rtyuiuytrety

20ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കാര്യപരിപാടികളാണ് സിപിപിആർ പദ്ധതിയിടുന്നത്. പബ്ലിക് പോളിസി ഫെസ്റ്റിവൽ, കൊച്ചി ഡയലോഗ്, കേരള വിഷൻ 2040, തുടങ്ങിയ പരിപാടികളാണ് പദ്ധതിയിലുള്ളത്. 2040ലേക്കുള്ള കേരളത്തിൻ്റെ വികസനം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപങ്ങൾ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, നഗരവൽക്കരണം, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങളാണ്  കേരള വിഷൻ 2040ൽ ഉണ്ടാവുക. അന്താരാഷ്ട്രീയ വിഷയങ്ങളും ചർച്ചകളും ഉൾക്കൊള്ളുന്നതാണ് കൊച്ചി ഡയലോഗ്. ദേശീയ തലത്തിലുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയാണ് പബ്ലിക് പോളിസി ഫെസ്റ്റിവൽ. പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം സിപിപിആർ ചെയർമാൻ ഡി ധനുരാജ് നടത്തി.

Advertisment