Advertisment

പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

 ഉപ്പ് ആസക്തിക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമാണ്.  എന്നിരുന്നാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. 

New Update
ertyuiuytrertyu

പഞ്ചസാര പോലെ ചിലര്‍ക്ക് ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. ഉപ്പിനോടുള്ള ആസക്തിക്ക് പിന്നില്‍ പലപ്പോഴും വിരസത, സമ്മർദ്ദം, ചില പോഷകങ്ങളുടെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാം.  ഉപ്പ് ആസക്തിക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമാണ്.  എന്നിരുന്നാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. 

Advertisment

അനിയന്ത്രിതമായ സമ്മർദ്ദം, നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്, അമിതമായ വിയർപ്പ്, മൈഗ്രെയ്ൻ, ചില മരുന്നുകൾ, വിരസത എന്നിവ ഉപ്പ് കഴിക്കാന്‍ കൊതി തോന്നിപ്പിക്കാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് കാരണമാകും. നിങ്ങളുടെ ശരീരം ആവശ്യത്തിന് ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. ഈ അവസ്ഥ ഉപ്പ് ആസക്തിക്ക് കാരണമാകുന്നുവെങ്കിൽ, അത് ഡോക്ടറെ കാണിക്കേണ്ട കാര്യം തന്നെയാണ്. ഡയറ്റില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഉപ്പിനോടുള്ള ആസക്തി മാറ്റാന്‍ സഹായിക്കും. 

 1. വാഴപ്പഴം: ബനാന അഥവാ വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ മികച്ച ഉറവിടമാണ്. അതിനാല്‍ വാഴപ്പഴം കഴിക്കുന്നത് ഉപ്പിനോടുള്ള കൊതിയെ മറികടക്കാന്‍ സഹായിക്കും. 

2. മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

3. ചീര: പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും നല്ലതാണ്. 

ഇതൊന്നും കൂടാതെ വെള്ളം ധാരാളം കുടിക്കുക. അതുപോലെ സ്ട്രെസ് കുറയ്ക്കുക, രാത്രി നന്നായി ഉറങ്ങുക. 

craving-salt-add-some-potassium-rich-foods-to-your-diet
Advertisment