New Update
/sathyam/media/media_files/jPncf8NdBO9p4ffgcwK9.png)
കൊച്ചി: പുതിയ അമിയോ പ്രോ മിക്സർ ഗ്രൈൻഡറുകൾ പുറത്തിറക്കി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കാര്യക്ഷമതയ്‌ക്കും സൗകര്യത്തിനുമായി ഊന്നൽ നൽകി സമയവും ഊർജവും ഒരേസമയം ലാഭിക്കും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ഇവ.
Advertisment
750വാട്ട് ടർബോ പവർഫുൾ മോട്ടോർ, മാക്സിഗ്രൈൻഡ് ടെക്നോളജി, അറുപത് മിനിറ്റ് തുടർച്ചയായ ഗ്രൈൻഡിംഗ്, വീതിയുള്ള ജാറുകൾ എന്നീ പ്രത്യേകതകൾക്കൊപ്പം മോട്ടോറിന് 5 വർഷത്തെയും ഉൽപ്പന്നത്തിന് 2 വർഷത്തെ വാറന്റിയും ക്രോംപ്റ്റൺ നൽകുന്നുണ്ട്. അമിയോ 4 ജാർ മോഡലിനു 7100 രൂപയും അമിയോ 3 ജാർ മോഡലിനു 6600 രൂപയുമാണ് വില. എല്ലാ ക്രോംപ്ടൺ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും അമിയോ പ്രോ മിക്സർ ഗ്രൈൻഡർ ലഭ്യമാണ്.