New Update
/sathyam/media/media_files/qeY48XbEXjsV52ZYsc71.jpg)
കുട്ടനാട്: സംസ്ഥാനത്തെ നെൽക്കർഷകർക്കു കിട്ടേണ്ട നഷ്ടപരിഹാരത്തുക രണ്ടു സീസൺ കഴിഞ്ഞിട്ടും കൊടുത്തില്ല. 2023 ജൂണിൽ തുടങ്ങിയ സീസണുകളിലേതാണിത്. ഇരു സീസണുകളിലുമായി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് നെൽക്കർഷകർക്കുണ്ടായത്. മഴയും വെള്ളപ്പൊക്കവും ഉഷ്ണതരംഗവും മൂലം വൻതോതിൽ കൃഷി നശിച്ചു.
Advertisment
എന്നാൽ, നഷ്ടപരിഹാരമായി നൽകേണ്ട തുക എത്രയെന്ന കൃത്യമായ കണക്കുപോലും ലഭ്യമല്ല. സാങ്കേതികത്തകരാർമൂലം കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം കൃത്യമാകാത്തതിനാലാണ് തുക കണക്കാക്കാനും നൽകാനും തടസ്സം നേരിടുന്നതെന്ന് ഇൻഷുറൻസ് കമ്പനിക്കാർ പറയുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണിത്. ഏക്കറിന് 640 രൂപ പ്രീമിയം അടച്ചാണ് കർഷകർ പദ്ധതിയിൽ ചേർന്നത്. കൃഷി നശിച്ചാൽ 50-60 ദിവസത്തിനകം നഷ്ടപരിഹാരം കിട്ടുമെന്ന ഉറപ്പിലാണ് മിക്കവരും ഇൻഷുറൻസ് എടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us