Advertisment

യുജി 2024ന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് പ്രസിദ്ധീകരിച്ചേക്കും

അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

New Update
we5t6y7uiuytrew

ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി (cuet) യുജി 2024ന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് പ്രസിദ്ധീകരിച്ചേക്കും. അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഹാള്‍ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുമായാണ് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ എത്തേണ്ടത്.

കഴിഞ്ഞ ദിവസം എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിന്റെ മേല്‍വിലാസം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്. എക്‌സാം സ്ലിപ്പിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എന്‍ടിഎ അറിയിച്ചിട്ടുണ്ട്.

 മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എന്നിങ്ങനെ ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തുക. 380 നഗരങ്ങളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 13ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.

cuet-ug-2024-admission-card
Advertisment