Advertisment

സൈബര്‍ ക്രിക്കറ്റ് ലീഗ് ഫീനിക്സ് റെനെഗേഡ് ചാമ്പ്യന്‍മാര്‍

ആദ്യം ബാറ്റ് ചെയ്ത റോയല്‍ സ്ട്രൈക്കേഴ്സ് നിശ്ചിത എട്ടോവറില്‍ ആറ് വിക്കറ്റിന് 68 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഫീനിക്സ് റെനെഗേഡ് രണ്ട് ബോള്‍ ശേഷിക്കെ 7.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

New Update
rtyuiolkjhgrtyuiop

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ നടന്ന സൈബര്‍ക്രിക്കറ്റ് ലീഗ് ക്രിക്കറ്റില്‍ ഫീനിക്സ് റെനെഗേഡ് ടീം ചാമ്പ്യډാരായി. ഫൈനലില്‍ റോയല്‍ സ്ട്രൈക്കേഴ്സിനെ ആറു വിക്കറ്റിനാണ് ഫീനിക്സ് റെനെഗേഡ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ സ്ട്രൈക്കേഴ്സ് നിശ്ചിത എട്ടോവറില്‍ ആറ് വിക്കറ്റിന് 68 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഫീനിക്സ് റെനെഗേഡ് രണ്ട് ബോള്‍ ശേഷിക്കെ 7.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, യുഎല്‍ സൈബര്‍ പാര്‍ക്ക് എന്നിവയില്‍ നിന്നുള്ള ടീമുകളാണ് സൈബര്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചത്. സഹ്യ ക്രിക്കറ്റ് ക്ലബാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഐപിഎല്‍ മാതൃകയില്‍ പന്ത്രണ്ട് ടീമുകളുടെ ഫ്രാഞ്ചൈസികളാണ് ഇതിലുണ്ടായിരുന്നത്.

കളിക്കാരുടെ രജിസ്ട്രേഷനും മറ്റും ഒരു മാസം മുമ്പെ തന്നെ നടന്നിരുന്നു. അതില്‍ നിന്നും ഐപിഎല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് ഓരോ ടീമിലെയും കളിക്കാരെ തെരഞ്ഞെടുത്തത്.

ഫൈനലുള്‍പ്പെടെ 25 കളികളാണ് സെപംതംബര്‍ 18 മുതല്‍ ആരംഭിച്ച ടൂര്‍ണമെന്‍റിലുണ്ടായിരുന്നത്. ചാമ്പ്യന്‍മാര്‍ക്ക് ഗവ. സൈബര്‍പാര്‍ക്ക് സ്പോണ്‍സര്‍ ചെയ്ത ട്രോഫിയും 10,000 രൂപയും സമ്മാനിച്ചു. റണ്ണര്‍ അപ്പായ റോയല്‍ സ്ട്രൈക്കേഴ്സിന് 8,000 രൂപയും ട്രോഫിയുമാണ് ലഭിച്ചത്.

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ രാജഗോപാല്‍ സമ്മാനദാനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഗവ. സൈബര്‍പാര്‍ക്ക്  എച് ആര്‍ ഓഫീസര്‍ അനുശ്രീ, വിനേഷ് പി, അലക്സ് പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment
Advertisment