Advertisment

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട  അതിതീവ്ര ന്യൂനമര്‍ദം 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കിലോമീറ്റര്‍ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കിലോമീറ്റര്‍ അകലെയുമാണ്.

New Update
sdfghjklkjhgfdsdfghjkl

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട  അതിതീവ്ര ന്യൂനമര്‍ദം 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവില്‍ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കിലോമീറ്റര്‍ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കിലോമീറ്റര്‍ അകലെയുമാണ്.

ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220 കിലോമീറ്റര്‍ അകലെയുമായിട്ടാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇന്ന് രാത്രി - നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -വടക്കു കിഴക്കു ദിശയില്‍ ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

#cyclone-midhili-formed-in-bay-of-bengal
Advertisment