ദാദി കി കഹാനി' ഒരു മുത്തശ്ശിക്കഥ ഹിന്ദിയിലും മറ്റു ഭാഷകളിലും ; മിഥുൻ മനോഹർ ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്

എല്ലാഹ്രസ്വചിത്രങ്ങളിലും തന്‍റേതായ ഒരു കൈയ്യൊപ്പ് ചാര്‍ത്തിയതിലൂടെ ശ്രദ്ധേയനാണ് മിഥുൻ.'ദാദി കി കഹാനി- ഒരു മുത്തശ്ശി കഥ എന്ന് വിളിക്കാവുന്ന ഹിന്ദി ചിത്രം വിശപ്പിന്റെ കഥ പറയുന്നു.

author-image
സമദ് കല്ലടിക്കോട്
Updated On
New Update
drtyuioiuytrtyuiiuyty

പാലക്കാട്: ജീവിതാഭിമുഖ്യമുള്ള ചെറു ചിത്രങ്ങളിലൂടെയും, ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും  പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ സംവിധായകൻ മിഥുൻ മനോഹർ ഒരുക്കിയ ബഹുഭാഷാചിത്രം ‘ദാദി കി കഹാനി’ പ്രദർശനത്തിന് തയ്യാറായി.സോണി പ്രൊഡക്ഷൻസും ശ്രുതി വി കമ്പനീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിലും,കേരളത്തിനു പുറത്തുമായി ചിത്രീകരണം പൂർത്തിയായ ‘ദാദി കി കഹാനി’എന്ന ഹിന്ദി ചിത്രം ബന്ധങ്ങളുടെ ഇഴയടുപ്പവും സ്നേഹ ബന്ധങ്ങളും ഒരേ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നതോടൊപ്പം പൊള്ളുന്ന ഒരു പ്രമേയത്തെ കേന്ദ്രീകരിക്കുന്നു.

Advertisment

അച്ഛൻ മുകുന്ദൻ മാസ്റ്ററിലൂടെ മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ ചലച്ചിത്ര രംഗത്തെത്തിയ മിഥുൻ കഴിഞ്ഞ 15  വര്‍ഷത്തിലേറെയായി മലയാളസിനിമയിലെയും പുസ്തകപ്രസാധനരംഗത്തെയും സജീവ സാന്നിധ്യമാണ്.എല്ലാഹ്രസ്വചിത്രങ്ങളിലും തന്‍റേതായ ഒരു കൈയ്യൊപ്പ് ചാര്‍ത്തിയതിലൂടെ ശ്രദ്ധേയനാണ് മിഥുൻ.'ദാദി കി കഹാനി- ഒരു മുത്തശ്ശി കഥ എന്ന് വിളിക്കാവുന്ന ഹിന്ദി ചിത്രം വിശപ്പിന്റെ കഥ പറയുന്നു.ദേശീയ- അന്തർദേശീയ തലങ്ങളിലെ ചലച്ചിത്ര മേളകളെ കൂടി മുന്നിൽകണ്ടാണ് തികച്ചും വേറിട്ട ഉള്ളടക്കമുള്ള ഈ ചിത്രം ഒരുക്കുന്നത്.

ദാദി കി കഹാനി പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്.ബോംബെയിലെ ചുവന്ന തെരുവും, ശരീര വില്പനയും, തനിമയാർന്ന ആവിഷ്കാരവും പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മിഥുൻ സൂചിപ്പിച്ചു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഈ ഹിന്ദി ചിത്രം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.സത്യജിത്ത് റേ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും മിഥുന് ലഭിച്ചിട്ടുണ്ട്.

അനുരാഗ് ചാറ്റർജിയുടെ ഒരു ഹിന്ദി നോവൽ ആണ് ചിത്രത്തിന്റെ ആശയ പരിസരം. രമേശ്പരപ്പനങ്ങാടി, വിനോദ് മൽഹോത്ര എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്.കോസ്റ്റ്യൂം:ശ്രുതി രാഥോർ, ആർട്ട് :ഉണ്ണി ഉഗ്രപുരം, മേക്കപ്പ്:രാജേശ്വരി വർമ, ആക്ഷൻ:സാഹിൽ മിശ്ര,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :രതീഷ് പട്ടാമ്പി, സഹസംവിധാനം:കൃഷ്ണ മനോഹർ, സുവിത്ത്.എസ്.നായർ, പ്രൊഡക്ഷൻ കൺട്രോളർ:ഫാറൂഖ് ചൗധരി,ഡിസൈൻ: യു.എൻ.ആർട്ട്സ്.

Advertisment