കൊച്ചി: ഡെയ്ംലർ ട്രക്ക് എ.ജി.യുടെ (“ഡെയ്ംലർ ട്രക്ക്”) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (ഡി.ഐ.സി.വി.) അതിന്‍റെ വാണിജ്യ വാഹന ഉപഭോക്താക്കൾക്കും ഡീലർഷിപ്പുകൾക്കുമുള്ള വ്യക്തിഗതമാക്കിയ ഫിനാൻസിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ കമ്പനികളിലൊന്നായ ബജാജ് ഫിൻസെർവ് ഗ്രൂപ്പിന്‍റെ ഭാഗമായ ബജാജ് ഫിനാൻസുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഈ സഹകരണം ഡി.ഐ.സി.വി.യുടെ മുഴുവൻ വാണിജ്യ വാഹന പോർട്ട്‌ഫോളിയോയിലുമുടനീളമുള്ള ഫിനാൻസിംഗ് ഓപ്ഷനുകളുടെ പ്രാപ്യതയും സൗകര്യവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.