Advertisment

മെട്രോ നഗരങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന 65 ശതമാനം സ്ത്രീകള്‍ക്കും ബിസിനസ് വായ്പ ഇല്ല:ക്രിസില്‍, ഡിബിഎസ് ബാങ്ക് ഇന്ത്യ സര്‍വേ

ഇന്ത്യയിലെ 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായി 400 സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തു. സംരംഭകരെന്ന നിലയിലുള്ള അവരുടെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

New Update
drtyuikjhgfdrtyuio

കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ, ക്രിസിലുമായി സഹകരിച്ച് 'വുമണ്‍ ആന്‍ഡ് ഫിനാന്‍സ്' പരമ്പരയിലെ മൂന്നാമത്തെ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇന്ത്യയിലെ 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായി 400 സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തു. സംരംഭകരെന്ന നിലയിലുള്ള അവരുടെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

Advertisment

 

ഇത് അവരുടെ ബിസിനസ് ഫണ്ടിംഗ് ഉറവിടം, ബാങ്കിംഗ് ശീലങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്‍റ് മുന്‍ഗണനകള്‍, തൊഴില്‍ ശക്തികളുടെ രീതികള്‍, അവരുടെ ബിസിനസുകള്‍ക്കുള്ളില്‍ സുസ്ഥിരതയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്നിവ പരിശോധിക്കുന്നു. കൂടാതെ റിപ്പോര്‍ട്ട് ലിംഗ വിവേചനം പോലുള്ള വെല്ലുവിളികളിലേക്കും പ്രായം, വരുമാന നിലവാരം, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങിയ ഘടകങ്ങള്‍ അവരുടെ തീരുമാനങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് വിശകലനം ചെയ്യുന്നു. വനിതാ സംരംഭകര്‍ ബിസിനസ് ലഭിക്കുന്നതിനുള്ള പിന്തുണയും അവസരങ്ങളും തേടുന്ന നിര്‍ണായക മേഖലകളെ ഇത് തിരിച്ചറിയുന്നു.

 

ബിസിനസ് ഫണ്ടിംഗിന്‍റെ ഉറവിടങ്ങള്‍

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ 65 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളും ബിസിനസ് വായ്പ എടുത്തിട്ടില്ല, 39 ശതമാനം പേരും അവരുടെ സംരംഭങ്ങള്‍ക്കുള്ള പണത്തിന്  വ്യക്തിഗത സമ്പാദ്യത്തെ ആശ്രയിക്കുന്നു. വായ്പ ലഭിച്ചവരില്‍ 21 ശതമാനം പേരും മുന്‍ഗണന നല്‍കിയത് ബാങ്ക് വായ്പകളായിരുന്നു. വനിതാ സംരംഭകര്‍ ഈടായി വ്യക്തിഗത ആസ്തികള്‍ ഉപയോഗിക്കുന്നു, 28 ശതമാനം സ്വത്തും 25 ശതമാനം സ്വര്‍ണ്ണവും ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്വര്‍ണം പണയമായി ഉപയോഗിക്കുന്നവരില്‍ 64 ശതമാനം പേരും പ്രധാനമായും നിക്ഷേപിക്കുന്നത് സേവിംഗ്സ് അക്കൗണ്ടുകള്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിതമായ ഓപ്ഷനുകളിലാണ്.

 

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം:സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച് കാര്യമായ അവബോധ കുറവ് സര്‍വേ വെളിപ്പെടുത്തി.  സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേരും ലഭ്യമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അറിയില്ല. കൂടാതെ 34 ശതമാനം പേര്‍ തങ്ങളുടെ ബിസിനസുകള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ വിടവ് നികത്തുന്നതിന് സാമ്പത്തിക സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ അവകാശങ്ങളും സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഡിബിഎസ് ഫൗണ്ടേഷന്‍ ഹഖ്ദര്‍ശകുമായി സഹകരിച്ച് മികച്ച പരിശീലന പരിപാടി ആരംഭിച്ചു.  200,000 പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത് ഇതില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനം സ്ത്രീകളാണ്.

 

ബാങ്കിംഗ് പദ്ധതികള്‍:39 ശതമാനം വനിതാ സംരംഭകര്‍ ക്യാഷ് ക്രെഡിറ്റ് (സിസി), ഓവര്‍ഡ്രാഫ്റ്റ് (ഔഡി) സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു, തുടര്‍ന്ന് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകളും (25 ശതമാനം) പ്രോപ്പര്‍ട്ടി-ബാക്ക്ഡ് ടേം ലോണുകളും (11 ശതമാനം) പ്രയോജനപ്പെടുത്തുന്നു.  പ്രതികരിച്ചവരില്‍ 39 ശതമാനം കുറഞ്ഞ പലിശ നിരക്കുകളും ഫ്ളെക്സിബിള്‍ തിരിച്ചടവ് നിബന്ധനകളും വായ്പകള്‍ക്കായി ബാങ്ക് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി അഭിപ്രായപ്പെട്ടു.

 

സാമ്പത്തിക സഹായത്തിനും പുറമേയുള്ള പിന്തുണ:ബാങ്കുകളുടെ സാമ്പത്തിക പിന്തുണയ്ക്കപ്പുറം, വനിതാ സംരംഭകര്‍ മാര്‍ഗനിര്‍ദേശത്തിനുള്ള ആഗ്രഹം (26 ശതമാനം), സര്‍ക്കാര്‍ പദ്ധതികളിലേക്ക് എത്തിച്ചേരാനുള്ള പിന്തുണ (18 ശതമാനം), സാമ്പത്തിക പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സഹായം (15 ശതമാനം) എന്നിവ പ്രകടിപ്പിച്ചു. ബിസിനസ്സ് ലഭ്യമാക്കുന്നതിന്‍റെ കാര്യത്തില്‍ 18 ശതമാനം സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റികളില്‍ താല്‍പ്പര്യമുള്ളവരായിരുന്നു, 13 ശതമാനം പേര്‍ വ്യവസായ-നിര്‍ദ്ദിഷ്ട സാമ്പത്തിക ഡാറ്റയും മാനദണ്ഡങ്ങളും ഉപയോഗപ്പെടുത്തി.

 

തങ്ങളുടെ ഏറ്റവും പുതിയ 'സ്ത്രീകളും സാമ്പത്തികവും' റിപ്പോര്‍ട്ടില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രധാന മേഖലകളെ എടുത്തുകാണിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ഗവണ്‍മെന്‍റിന്‍റെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും എറ്റെടുക്കലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കാണുന്നു. അതിനുപുറമേ ബിസിനസ്സിലെ സ്ത്രീകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സഹകരണം, മാര്‍ഗനിര്‍ദേശം, നൈപുണ്യ വികസനം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളും കമ്മ്യൂണിറ്റികളും ഉപയോഗിച്ച് സംരംഭക ആവാസവ്യവസ്ഥകള്‍ നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു. ഡിബിഎസ് ബാങ്ക് ഇന്ത്യ പരമ്പരാഗത ബാങ്കിംഗിനെ മറികടന്ന് സംരംഭകരെ പിന്തുണയ്ക്കാനും എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിശ്വസ്ത പങ്കാളിയാകാനും ശ്രമിക്കുന്നു. ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണയോടെ, സംരംഭകത്വ യാത്രകളില്‍ സ്ത്രീകളെ കൂടുതല്‍ നന്നായി മനസ്സിലാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ക്രിസില്‍  പോലുള്ള പങ്കാളികളുമായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ഗ്ലോബല്‍ ട്രാന്‍സാക്ഷന്‍ സര്‍വീസസ്, എസ്എംഇ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ലയബിലിറ്റീസ് മാനേജിംഗ് ഡയറക്ടറും ഹെഡ്ഡുമായ ദിവ്യേഷ് ദലാല്‍ പറഞ്ഞു.

 

ബാങ്ക് അതിന്‍റെ പരിസ്ഥിതി വ്യവസ്ഥ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനിതാ സംരംഭകര്‍ക്കായി ഒരു വ്യക്തിഗത നിര്‍ദ്ദേശം രൂപകല്‍പന ചെയ്യുന്നതിനായി റിപ്പോര്‍ട്ടില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രയോജനപ്പെടുത്തി. സാഗിളുമായുള്ള പങ്കാളിത്തത്തിലൂടെ, ഡിബിഎസ് ബാങ്ക് ഇന്ത്യ, ചെലവ് കൈകാര്യം കാര്യക്ഷമമാക്കുന്ന ഉപകരണമായ സാഗിള്‍ ഇഎംഎസ്സില്‍ കിഴിവുകള്‍ പോലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. വനിതാ സംരംഭകര്‍ക്ക് കാര്‍ഡ് ഇഷ്യൂസ് ഫീസില്‍ കുറവും സാഗിളിന്‍റെ പേയ്മെന്‍റിനുള്ള സേവന നിരക്കുകളും കുറയുകയും നികുതി പരിഹാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. കൂടാതെ ഫണ്ട് എനേബിളുമായുള്ള സഹകരണത്തിലൂടെ, ധനസമാഹരണം, വിപണി തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു വിജ്ഞാന പരമ്പരയും ബൂട്ട്ക്യാമ്പുകളും ഉള്‍പ്പെടെയുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് സംഘടിപ്പിക്കും. വനിതാ സംരംഭകര്‍ക്കുള്ള കോ-വര്‍ക്കിംഗ് സ്പെയ്സുകളിലും ആക്സിലറേറ്റര്‍ പ്രോഗ്രാമുകളിലും പ്രത്യേക ഓഫറുകള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ഗുഡ്ഗാവില്‍ നിന്നുള്ള ഫണ്ട് നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററായ ഇന്ത്യ ആക്സിലറേറ്ററുമായി ബാങ്ക് സഹകരിച്ചു.

 

ഡിജിറ്റല്‍ പണമിടപാടുകളിലെ പ്രവണതകള്‍:ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതില്‍ യുപിഐ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേയ്മെന്‍റുകളില്‍ യുപിഐയുടെ വിഹിതം 80 ശതമാനത്തിനടുത്തെത്തി. ബിസിനസ് ചെലവുകള്‍ അടയ്ക്കുന്നതില്‍ യുപിഐ മുന്നിലും തൊട്ട്പിന്നാലെ മൊബൈല്‍ ബാങ്കിംങുമാണ്.

 

സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളും ഉപഭോക്താക്കളില്‍ നിന്ന് ഡിജിറ്റലായി പേയ്മെന്‍റുകള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു, 87 ശതമാനം പേര്‍ അവരുടെ ബിസിനസ്സ് ചെലവുകള്‍ അടയ്ക്കാന്‍ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചു. ബിസിനസ്സ് ചെലവുകള്‍ സ്വീകരിക്കുന്നതിനും (35 ശതമാനം) അടയ്ക്കുന്നതിനും (26 ശതമാനം) ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രീതി യുപിഐ ആണ്. എങ്കിലും പ്രതിഫലത്തിനും പ്രവര്‍ത്തന ചെലവുകള്‍ക്കും പണം ഒഴിച്ചുകൂടാനാവാത്തതായതുകൊണ്ട് പ്രതികരിച്ചവരില്‍ 36  ശതമാനം ഉപയോഗിക്കുന്നുവെന്ന് ക്രിസില്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് & അനലിറ്റിക്സിന്‍റെ റിസര്‍ച്ച് ഡയറക്ടര്‍ പുഷണ്‍ ശര്‍മ്മ പറഞ്ഞു.

 

സുസ്ഥിരമായ ബിസിനസ്സ് രീതികള്‍ സ്വീകരിക്കുന്നു:സ്ഥിതിവിവരക്കണക്കുകള്‍ സുസ്ഥിരതയിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന പ്രവണത യ്ക്ക് എടുത്തുകാണിക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ 52 ശതമാനം പേര്‍ തങ്ങളുടെ ബിസിനസുകളില്‍ സുസ്ഥിരത രീതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം 14 ശതമാനം പേര്‍ സുസ്ഥിരതയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായത്തിനായി ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഊര്‍ജ്ജ സംരക്ഷണം, തങ്ങളുടെ ബോര്‍ഡുകളില്‍ സ്ത്രീ പ്രാതിനിധ്യം ഉള്‍പ്പെടുത്തല്‍, മാലിന്യം കുറയ്ക്കല്‍, പുനരുപയോഗ നടപടികള്‍ എന്നിവ പോലുള്ള സുസ്ഥിര ബിസിനസ്സ് രീതികള്‍ 76 ശതമാനം നടപ്പാക്കിയിട്ടുണ്ട്.  

 

പ്രതികരിച്ചവരില്‍ 26 ശതമാനം പേര്‍ ഊര്‍ജ സംരക്ഷണ ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 24 ശതമാനം പേര്‍ മാലിന്യം കുറയ്ക്കുന്നതിലും പുനരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ 26 ശതമാനം സ്ത്രീകളും അവരുടെ ബോര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്നു. ഇത് ലിംഗ വൈവിധ്യത്തിനും ഉള്‍പ്പെടുത്തലിനുമായുള്ള അവരുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു. 3 ശതമാനം പേര്‍ ജലസംരക്ഷണവും മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട രീതികള്‍ സ്വീകരിച്ചു.

 

 

'വുമണ്‍ ആന്‍ഡ് ഫിനാന്‍സ്'പഠനത്തിന്‍റെയും ഉള്‍ക്കാഴ്ചകളാല്‍ സ്വാധീനിക്കപ്പെടുന്ന സ്ത്രീകള്‍ക്കായി സമഗ്രമായ സാമ്പത്തിക മാനേജ്മെന്‍റിനെ പിന്തുണയ്ക്കാനാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ പ്രതിജ്ഞയ്ക്ക് അനുസൃതമായി ഉപഭോക്താക്കളെ 'ലീവ് മോ, ബാങ്ക് ലെസ്' നല്‍കാനും സഹായിക്കുന്ന ഡിബിഎസ് വ്യത്യസ്തമായ ഒരു ബാങ്കായി മാറുന്നത് എങ്ങനെയെന്ന് ഇത് എടുത്തുകാണിക്കുന്നു. 2024 ജനുവരിയില്‍ പുറത്തിറങ്ങിയ ആദ്യ റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളിലെ ശമ്പളക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരുമായ സ്ത്രീകളുടെ സമ്പാദ്യം, നിക്ഷേപ രീതികള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2024 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാമത്തെ റിപ്പോര്‍ട്ട്, തൊഴില്‍ പുരോഗതി, ജോലിസ്ഥലത്തെ നയ മുന്‍ഗണനകള്‍, തൊഴില്‍ ശക്തിയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെപ്പറ്റി സമഗ്രപഠനം നടത്തി

Advertisment