Advertisment

സി എച്ച് ആർ കേസിൽ പരാജയപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി.

സർക്കാർ സുതാര്യവും സത്യസന്ധവുമായ സ്വീകരിച്ചില്ലങ്കിൽ സി എച്ച് ആർ കേസിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിടും. ഈ വിഷയത്തിൽ വനം റവന്യൂ വകുപ്പുകളുടെ നിലപാട് ഒന്നാണെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും ഡീൻ കുര്യാക്കോസ് അവശ്യപ്പെട്ടു.

New Update
yukjhgtyukjhgtyuyui

സി എച്ച് ആർ റിസർവ് വനമാണെന്ന സർക്കാർ നിലപാടുമൂലമുണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനും വേണ്ടി ചേർന്ന കർഷകസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സമുദായിക സംഘടന നേതാക്കളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ സുതാര്യവും സത്യസന്ധവുമായ സ്വീകരിച്ചില്ലങ്കിൽ സി എച്ച് ആർ കേസിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിടും. ഈ വിഷയത്തിൽ വനം റവന്യൂ വകുപ്പുകളുടെ നിലപാട് ഒന്നാണെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും ഡീൻ കുര്യാക്കോസ് അവശ്യപ്പെട്ടു.

Advertisment



സി എച്ച് ആർ വിഷയത്തിൽ സുപ്രീംകോടതി വിധി കർഷകർക്ക് അനുകൂലമാകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി രൂപത പി.ആർ.ഒ ഫാ ജിൻസ് കാരക്കാട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജനകീയ മുന്നേറ്റമുണ്ടാകണം. ഇതോടൊപ്പം നിയമസഭയിലും ഈ വിഷയം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിൽ പൊതുസമൂഹത്തിന് അവബോധമുണ്ടാകണം. ഇവയെ സാമൂഹികവിഷയങ്ങളായി കണ്ട് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് എസ് എൻ ഡി പി യോഗം നെടുംകണ്ടം യൂണിയൻ പ്രസിഡന്റ്‌ സജി ചാലിൽ ആവശ്യപ്പെട്ടു .

 കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നുള്ള ഇശ്ചാശക്തി ഗവർമെന്റിന് ഉണ്ടാകണമെന്നും ജില്ലയിലെ ജനപ്രതിനിധികൾ ഇതിനായി ഒരുമിച്ച് നിൽക്കണമെന്നും ഹൈറേഞ്ച് എൻ എസ് എസ് പ്രസിഡന്റ്‌ അനിൽകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു . ജില്ലയിലെ വനവിസ്തൃതി വർധിപ്പിക്കാൻ ഗൂഡനീക്കമാണ് നടക്കുന്നതെന്നും ഇതിന്റെ പിന്നിൽ കാർബൺ ഫണ്ട്‌ വാങ്ങാനുള്ള ശ്രമങ്ങളാണെന്നും ഇതിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

കുടിയേറിയവരല്ല കുടിയിരുത്തപ്പെട്ടവരാണ് നമ്മളെന്നും നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ജമായത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ്‌ അബ്‌ദുൾ റസാക്ക് മൗലവി പറഞ്ഞു. നിർമ്മാണനിരോധനമുൾപ്പടെയുള്ള കരിനിയമങ്ങൾ മൂലം നിർമ്മാണമേഖലയാകെ സ്തംഭനത്തിലാണെന്നും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലാണെന്നും സി എസ് ഡി എസ് പ്രതിനിധി കെ രവിചന്ദ്രൻ പറഞ്ഞു.



സി എച്ച് ആർ വിഷയത്തിൽ ജനങ്ങളുടെ വികാരമുൾക്കൊണ്ട് എം പവേർഡ് കമ്മറ്റിയിൽ നിർദേശങ്ങൾ നൽകുമെന്ന് എം പി അറിയിച്ചു. കൂടാതെ വനം റവന്യൂ വകുപ്പുകളെകൊണ്ട് ഒരേ നിലപാട് സ്വീകരിപ്പിക്കാൻ മുഖ്യമന്ത്രിയെ കാണുന്നതിനും സി എച്ച് ആറുമായി ബന്ധപ്പെട്ട വില്ലേജുകളിൽ ജാഗ്രതാ സമതികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.



യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതക്ക് വേണ്ടി ഫാ സെബാസ്റ്റ്യൻ കിളിരൂർപറമ്പിൽ, വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോയിച്ചൻ കണ്ണമുണ്ട, സെക്രട്ടറി അഡ്വ ഷൈൻ വർഗീസ്, കാർഡമം. പ്ലാന്റെഴ്സ് ഫെഡറേഷനുവേണ്ടി വി ജെ ജോസഫ്, ഉടുമ്പൻചോല കാർഡമം പ്രൊഡ്യൂസിംഗ് സൊസൈറ്റിക്കുവേണ്ടി വിനു ഞാവള്ളി, അതിജീവനപോരാട്ടവേദി കൺവീനർ റസാക്ക് ചൂരവേലി, കെ പി സി സി എക്സി മെമ്പർ ഇബ്രാഹിം കുട്ടി കല്ലാർ, ജോസ് പൊട്ടൻപ്ലാക്കൽ തുടങ്ങി വിവിധ കർഷക സംഘടനകളുടെയും സമുദായിക സംഘനയുടെയും നേതാക്കൾ പങ്കെടുത്തു.

Advertisment