മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന പാഠങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, സാമൂഹിക തലത്തിൽ സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുക എന്നതിന് സർക്കാരുകളെ നിർദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ശ്രീ. ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അവതരിപ്പിച്ചു

ഈ സാഹചര്യത്തിൽ വിവിധ സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഈ ഭരണഘടനാ മൂല്യത്തെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.

New Update
കുമാരമംഗലം, വെള്ളിയാമറ്റം കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തീകരിക്കും - ഡീൻ കുര്യാക്കോസ് എം.പി   

ഇടുക്കി:മാറിവരുന്ന വരുന്ന സാമൂഹിക സാഹചര്യത്തിൽ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെ ഉപയോഗിച്ച് ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷവും, മതേതര മൂല്യങ്ങളും തകർക്കാൻ നിക്ഷിപ്ത താത്പര്യങ്ങൾ കൈക്കൊള്ളുന്ന ശക്തികൾ ശ്രമിക്കുന്ന കാലഘട്ടമാണ്. ഈ സാഹചര്യത്തിൽ വിവിധ സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഈ ഭരണഘടനാ മൂല്യത്തെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.

Advertisment

 പ്രത്യേകിച്ചും, അതിന് ചേരുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരണവും, പാഠ പുസ്തകങ്ങളിൽ വേണ്ട ഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടതും ഉണ്ട്. അതിനായി ആണ് ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾ ഭേദഗതി ചെയ്ത് മതേതരത്വം സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമാക്കുന്ന രീതിയിൽ വിവിധ സർക്കാരുകളെ നിയമം മൂലം ബാധ്യസ്ഥർ ആക്കുന്നത്. ഇതിനായുള്ള ഭരണഘടന ഭേദഗതി ചെയ്യുന്ന സ്വകാര്യ ബിൽ ശ്രീ. ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അവതരിപ്പിച്ചു.