‘ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി കുറിച്ചു

New Update
dheedhi

തിരുവനന്തപുരം: വേടന് പുരസ്കാരം നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍.

Advertisment

വേടന് പുരസ്‌കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേടൻ്റെ പേര് എടുത്തു പറയാതെയുള്ള വിമർശനം.

‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി കുറിച്ചു. ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്ന് ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു.

കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസ വഞ്ചന ആണ് ജൂറി തീരുമാനമെന്നും അവർ വിമർശിച്ചു.

Advertisment