ആരും ഇറക്കിവിടാത്ത, കുറ്റപ്പെടുത്താത്ത വീട്ടിലേക്ക് ഡെല്‍ഫയും കുടുംബവും താമസം മാറി

സംസാര ശേഷിയില്ലാത്ത യുവതിയുടെ ജീവിതം തന്നെ ദുരിതം നിറഞ്ഞതാണ്. വേദനയില്ലാത്ത ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കും. രാത്രിയായാല്‍ ഉച്ചത്തില്‍ നിലവിളിക്കും. അയല്‍വാസികള്‍ക്ക് വലിയ ബാധ്യതയായതുകൊണ്ടാണ് ഈ കുടുംബത്തിന് നിരന്തരം വീടു മാറേണ്ടി വന്നത്.

New Update
suytrertyuuiytyuiu

പാലക്കാട്: ആരും ഇറക്കിവിടാത്ത, കുറ്റപ്പെടുത്താത്ത വീട്ടിലേക്ക് ഡെല്‍ഫയും കുടുംബവും താമസം മാറി. ഇനി ഡെല്‍ഫക്ക് പേടി കൂടാതെ കിടന്നുറങ്ങാം. ഓട്ടിസം ബാധിച്ച മകള്‍ രാത്രി ശബ്ദമുണ്ടാക്കുന്നു എന്ന കാരണത്താല്‍ വാടക വീടുകള്‍ മാറിമാറി തങ്ങേണ്ടി വന്ന ഡെല്‍ഫയുടെ വീടിന്റെ താക്കോല്‍ദാനം ഇന്നലെ നടന്നു.

Advertisment

ഷാഫി പറമ്പില്‍ എംപി ഒരുക്കി കൊടുത്ത വീട്ടില്‍ ഇന്നലെയായിരുന്നു നൂറുകണക്കിനാളുകളെ സാക്ഷിയാക്കി താക്കോല്‍ കൈമാറിയത്. ഓട്ടിസം ബാധിച്ച ഡെല്‍ഫയെയും കൊണ്ട് 12 വര്‍ഷത്തിനിടയ്ക്ക് 12 വീടുകളാണ് കുടുംബം മാറി താമസിച്ചത്. സംസാര ശേഷിയില്ലാത്ത യുവതിയുടെ ജീവിതം തന്നെ ദുരിതം നിറഞ്ഞതാണ്. വേദനയില്ലാത്ത ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കും. രാത്രിയായാല്‍ ഉച്ചത്തില്‍ നിലവിളിക്കും. അയല്‍വാസികള്‍ക്ക് വലിയ ബാധ്യതയായതുകൊണ്ടാണ് ഈ കുടുംബത്തിന് നിരന്തരം വീടു മാറേണ്ടി വന്നത്.

മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ആണ്ടിമഠത്തെ നാട്ടുകാരാണ് ഇവര്‍ക്ക് വീട് വയ്ക്കാനായി സ്ഥലം വാങ്ങി നല്‍കിയത്. എന്നാല്‍ കൂലിപ്പണിക്കാരായ പിതാവ് അക്ബറലിക്കും മാതാവ് കൗലത്തിനും വീടെന്ന സ്വപ്‌നം പിന്നെയും വിദൂരമായിരുന്നു. മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് പാലക്കാട് സ്മാര്‍ട്ട് പദ്ധതി പ്രകാരം ഷാഫി പറമ്പില്‍ തീരുമാനിച്ചത്.

അകത്തേത്തറ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ വരുന്ന ആണ്ടിമഠത്താണ് 545 സ്‌ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിച്ച നല്‍കിയത്. ഇതോടെ അക്ബര്‍ അലിയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ വീട് എന്ന സ്വപ്‌നം യഥാര്‍ഥ്യമായി.  ഷാഫി പറമ്പില്‍ എംഎല്‍എ ുടെ  നേതൃത്വത്തില്‍  പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത  ഒരു പ്രവാസിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് സാന്നിധ്യത്തില്‍ ഷാഫി പറമ്പില്‍ എംപി കുടുംബത്തിന് താക്കോല്‍ കൈമാറി. ഷാഫി പറമ്പില്‍ എംപിക്ക് ആ കുടുംബം നന്ദി പറഞ്ഞു.

Advertisment