ഡൽഹി മലയാളി അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഗായിക ചിത്ര അരുൺ സ്വാതന്ത്ര്യ ദിന സന്ദേശമായി ഡിഎംഎക്കു നൽകിയ ദേശഭക്തി ഗാനം സദസിൽ പ്ലേ ചെയ്തു.തുടർന്ന് ഡിഎംഎ ആർ കെ പുരം ഏരിയ സ്വാതന്ത്ര്യ ദിന സമ്മാനമായി ഇന്ത്യൻ ഭരണ ഘടനയുടെ കോപ്പി ഡിഎംഎയുടെ  ലൈബ്രറിയിലേക്ക് നൽകി

author-image
പി.എന്‍ ഷാജി
New Update
w456yujhtr456yu

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിന്റെ അങ്കണത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ്ണ പതാക ഉയർത്തി.

Advertisment

er567yuijhgtr456u

തുടർന്നു  പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്റ്മാരായ കെ ജി രഘുനാഥൻ നായർ, മണികണ്ഠൻ കെ വി, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, അഡീഷണൽ ട്രെഷറർ പി എൻ ഷാജി, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, എക്സ് ഒഫീഷ്യോ സി ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഗായിക ചിത്ര അരുൺ സ്വാതന്ത്ര്യ ദിന സന്ദേശമായി ഡിഎംഎക്കു നൽകിയ ദേശഭക്തി ഗാനം സദസിൽ പ്ലേ ചെയ്തു. തുടർന്ന് ഡിഎംഎ ആർ കെ പുരം ഏരിയ സ്വാതന്ത്ര്യ ദിന സമ്മാനമായി ഇന്ത്യൻ ഭരണ ഘടനയുടെ കോപ്പി ഡിഎംഎയുടെ  ലൈബ്രറിയിലേക്ക് നൽകി.ഏരിയ ഭാരവാഹികളും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷ ചടങ്ങുകൾ പായസ വിതരണത്തോടെ സമാപിച്ചു.

Advertisment