New Update
/sathyam/media/media_files/upigWgVegnUgsWR3Zbwu.jpg)
ഡൽഹി : കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ജോർജ്ജ് കുര്യന് ഡൽഹി മലയാളികൾ ആശംസകളുടെയും ആദരങ്ങളുടെയും സ്നേഹപ്പൂക്കളുമായി ഡൽഹി മലയാളി അസോസിയേഷൻ പ്രവർത്തകർ മന്ത്രിയുടെ സുൻഹേരി ബാഗ് റോഡിലെ ഔദ്യോഗിക വസതിയായ ഒന്നാം നമ്പരിൽ എത്തി. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
Advertisment
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻ്റും വാർഷികാഘോഷ കമ്മിറ്റി കൺവീനറുമായ കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 14-നു ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഡൽഹി മലയാളി അസോസിയേഷന്റെ 75-ാമത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി അദ്ദേഹത്തിന് ക്ഷണക്കത്തും കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us