Advertisment

ഡെങ്കിപ്പനി; 5 ദിവസത്തിനിടെ പനിബാധിതർ 66,880 പേർ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്കു രോഗം തീവ്രമായേക്കും.

New Update
Dengue

തിരുവനന്തപുരം: ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്കു രോഗം തീവ്രമായേക്കും.

Advertisment

5 ദിവസത്തിനിടെ 66,880 പേരാണു പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ മാത്രം പനി ബാധിച്ചു 11,050 പേർ ചികിത്സ തേടി. ചികിത്സയിലായിരുന്ന 3 പേർ മരിച്ചു. ഇന്നലെ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ: 1749. 6 ദിവസത്തിനിടെ ഡെങ്കിപ്പനി സംശയിച്ചു ചികിത്സ തേടിയ 2113 പേരിൽ 652 പേർക്കു രോഗം സ്ഥിരീകരിച്ചു. ഈ കാലയളവിൽ എലിപ്പനി ബാധിച്ചു 4 പേരാണു മരിച്ചത്. 

വയറിളക്ക രോഗങ്ങൾ ബാധിച്ച് 20016 പേർ ചികിത്സ തേടുകയും ഒരാൾ മരിക്കുകയും ചെയ്തു. എച്ച്1എൻ1 ബാധിച്ചു മരിച്ചതു 4 പേർക്ക്. സർക്കാർ ആശുപത്രികളിലെ കണക്കാണിത്.നാഷനൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്എം) ജീവനക്കാർ സമരത്തിലായിരുന്നതിനാൽ ഈ മാസം ഒന്നു മുതലുള്ള പകർച്ചവ്യാധിയുടെ കണക്കു പുറത്തുവിട്ടിരുന്നില്ല. ഇന്നലെയാണ് 6 ദിവസത്തെ കണക്കു പ്രസിദ്ധീകരിച്ചത്. 

Advertisment