കൊല്ലം ജില്ലയിൽ പിടിവിടാതെ ഡെങ്കിപ്പനിയും എച്ച്‌വൺ എൻവണും

ഉളിയക്കോവിൽ, വെളിയം, എഴുകോൺ, കിളികൊല്ലൂർ, ശൂരനാട് നോർത്ത്, മൈലം, പാലത്തറ, പോരുവഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നത്.

New Update
ertyuiuytrert

കൊല്ലം: പനി ചൂടിൽ കൊല്ലം ജില്ല. ഡെങ്കിപ്പനിയും എച്ച്‌വൺ എൻവണും. ഇന്നലെ മാത്രം 29 ഡെങ്കിപ്പനി കേസുകളും 8 എച്ച്‌വൺ എൻവൺ കേസുകളുമാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ഉളിയക്കോവിൽ, വെളിയം, എഴുകോൺ, കിളികൊല്ലൂർ, ശൂരനാട് നോർത്ത്, മൈലം, പാലത്തറ, പോരുവഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നത്. പതിവിൽ നിന്നു വ്യത്യസ്തമായി എച്ച് വൺ എൻ വൺ പടരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 

Advertisment

കഴിഞ്ഞ ദിവസങ്ങളിലും റെക്കോർഡ് ഡെങ്കിപ്പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിലായി 114 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പൊഴിക്കര, ഏരൂർ, മയ്യനാട് എന്നീ പ്രദേശങ്ങളിലായി 3 എലിപ്പനി കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ജില്ല പൂർണമായും പനിക്കിടക്കയിലേക്ക് വീഴുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Advertisment