Advertisment

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു.

New Update
e567uikjhr67uiouytr

ദഹനം,പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിൽ പോലും നിർണായക പങ്ക് വഹിക്കുന്ന കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ  നിർണായകമാണ്. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. 

Advertisment

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതുപോലെ അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ നാരങ്ങയും സഹായിക്കും. നാരങ്ങാ- ഇഞ്ചി വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പെരുംജീരകത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പെരുംജീരകം ചായ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Advertisment