ജോർജ്‌ദാസിനു ധരാസൗരം സാഹിത്യ അവാർഡ്

മനുഷ്യന്റെ പരിണാമത്തെ ചരിത്രപരമായും സാംസ്കാരികമായും പൗരസ്ത്യദർശനത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കുകയും ചെയ്‌തിട്ടുള്ള പ്രൗഢമായ കൃതിയാണ് യാക്കോബിൻ്റെ പുസ്‌തകമെന്നു ജൂറി വിലയിരുത്തി.

New Update
ertyjhgfertyuk

പാലക്കാട്: ബ്രഹ്മശ്രീ പി.എം.ജി. നമ്പൂതിരി സ്‌മാരക ഭാരതീയ പൈതൃക ജ്ഞാന വിജ്ഞാന പഠനഗവേഷണ കേന്ദ്രമായ ധരാസൗരത്തിൻ്റെ സാഹിത്യപുരസ്കാരത്തിനു നാട്ടരങ്ങിൻ്റെ ഉപജ്ഞാതാവും നോവലിസ്റ്റുമായ ജോർജ്‌ദാസ് അർഹനായി. യാക്കോബിൻ്റെ പുസ്‌തകം എന്ന നോവലിനാണു പുരസ്‌കാരം.

Advertisment

മനുഷ്യന്റെ പരിണാമത്തെ ചരിത്രപരമായും സാംസ്കാരികമായും പൗരസ്ത്യദർശനത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കുകയും ചെയ്‌തിട്ടുള്ള പ്രൗഢമായ കൃതിയാണ് യാക്കോബിൻ്റെ പുസ്‌തകമെന്നു ജൂറി വിലയിരുത്തി. ഡോ. ശ്രീധരൻ അഞ്ചുമൂർത്തി ചെയർമാനും ഡോ. അഞ്ജലി മേ നോൻ, സോമൻ കുറുപ്പത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 10001 രൂപ കാഷ് പ്രൈസും ഫലകവും പ്രശംസാപത്രവും ഉൾപ്പെടുന്ന അവാർഡ് 28ന് രാവിലെ പതിനൊന്നിനു പാലക്കാട് പ്രസ്‌ക്ലബിൽ നടക്കുന്ന ചടങ്ങിൽ പി.എം.ജി. നമ്പൂതിരിയുടെ പത്നി അദിതി അന്തർജ്ജനം സമ്മാനിക്കും.

Advertisment