'സൂപ്പർ സിന്ദഗി' ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ ഗാനത്തിന് സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
kiuytrewrtyuiop[

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'വെൺമേഘങ്ങൾ പോലെ' എന്ന് തുടങ്ങുന്ന ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ ഗാനത്തിന് സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisment

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 

കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച 'സൂപ്പർ സിന്ദഗി'യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങൾ. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Advertisment