കുട്ടികളിലെ പ്രമേഹ സാധ്യത തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുക എന്നിവയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

New Update
wertyuiouytrtyui

കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹം ടൈപ്പ് വൺ ആണ്. ടൈപ്പ് 2 അത്യപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുക എന്നിവയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

Advertisment

മറ്റെന്തെങ്കിലും രോഗവുമായി ആശുപത്രിയിൽ ചെല്ലുമ്പോൾ നടത്തുന്ന രക്തപരിശോധനയിലോ മൂത്രപരിശോധനയിലോ ആകും പഞ്ചസാരയുടെ അളവ് കൂടുതലാണെന്നു കണ്ടെത്തുന്നത്. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ കുട്ടികൾക്ക് അപകടസാധ്യതകൾ ഇതിലും കൂടുതലാണ്. ഉറക്കപ്രശ്നങ്ങളും കുട്ടികളിൽ പ്രമേഹസാധ്യത വർധിപ്പിക്കുന്നു. അതിനാൽ കുട്ടികളുടെ ഉറക്കത്തിൻറെ കാര്യത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

മൊബൈൽ ഫോണും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കാതെ വ്യായാമം ചെയ്യാനും കായികാധ്വാനം വളർത്തിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കുക. അമിതവണ്ണമുള്ള കുട്ടികളിൽ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതിനാൽ മാതാപിതാക്കൾ കുട്ടികളുടെ ശരീര ഭാരത്തിൻറെ കാര്യത്തിൽ ശ്രദ്ധ വേണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം നിലനിർത്തുകയാണ് വേണ്ടത്. 

മധുരപലഹാരങ്ങൾ, പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. 

Advertisment