വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ

സിബിഐ എന്നോ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എന്നോ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

New Update
digital arrest 1

രാജ്യത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ് സജീവം. അനധികൃതമായി പണമിടപാട് നടത്തിയ കേസില്‍ കുറ്റക്കാരിയാണെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയില്‍ വീട്ടമ്മയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു.

Advertisment

67കാരിയായ മുംബൈ സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വീട്ടമ്മയുടെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും ബോധ്യപ്പെടുന്നതുവരെ തങ്ങള്‍ക്ക് പണം കൈമാറ്റം ചെയ്യണമെന്നും തട്ടിപ്പുകാര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ഇവര്‍ പറഞ്ഞ പ്രകാരം പണമയച്ചു കൊടുത്ത വീട്ടമ്മ താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

 അതേസമയം, നേരത്തെയും ഇത് പോലുള്ള സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സിബിഐ എന്നോ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എന്നോ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഉടനടി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടി വരുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിശ്ചിത ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വ്യക്തികളെ നിര്‍ബന്ധിക്കുന്ന ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കണം.

Advertisment