ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി വിവിധ കാംപസുകളിൽ നടത്തുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.കണ്ണൂർ, സേലം (തമിഴ്‌നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നീ കാംപസുകളിലാണ് പ്രവേശനം.
യോഗ്യത: എസ്.എസ്.എൽ.സി. അഥവാ തത്തുല്യപരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചിരിക്കണം. പ്രായം 2024 ജൂലായ് ഒന്നിന് 15-നും 23-നുമിടയിൽ. പട്ടികജാതി/വർഗക്കാർക്ക് പരമാവധി പ്രായം 25. 20 ശതമാനം സീറ്റുകൾ നെയ്ത്തുവിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്.
കേരള ഗവൺമെന്റ് സംവരണതത്ത്വം അനുസരിച്ചുള്ള സംവരണമുണ്ട്. കണ്ണൂരിലെ ആകെയുള്ള 40 സീറ്റിൽ 30 സീറ്റ് കേരളത്തിൽനിന്നുള്ളവർക്കും ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമാണ്. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് സേലം-17, വെങ്കിടഗിരി-മൂന്ന്, ഗഡക്-മൂന്ന് എന്നീ അനുപാതത്തിൽ പ്രവേശനം ലഭിക്കും. സർക്കാർ അനുവദിക്കുന്ന നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കും.
അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും www.iihtkannur.ac.in വഴിയും നൽകാം. അപേക്ഷയുടെ പ്രിന്റൗട്ട് ജൂൺ 26-നുമുൻപ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം. ഫോൺ: 0497 2835390, 0497 2965390.