/sathyam/media/media_files/RRH0U3EKXOWL8sE3Pgyz.jpeg)
എടത്വാ: മഹാ ജൂബിലി ഹോസ്പിറ്റലിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15 ശനിയാഴ്ച 11ന് നടക്കും.ഹോസ്പിറ്റല്‍ അങ്കണത്തിൽ നടക്കുന്ന ചടങ്ങില്‍ സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ഡി. പത്മജദേവി അധ്യക്ഷത വഹിക്കും.കൊച്ചി നേവൽ ബേസ് കമാൻഡർ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.സൗഹൃദ വേദി മാവേലിക്കര താലൂക്ക് സെക്രട്ടറി പി. പത്മകുമാര്‍ മുഖ്യ സന്ദേശം നല്കും. കോഡിനേറ്റർ വേദാന്ത് റായി നേതൃത്വം നല്കും.ഡയാലിസിസ് കിറ്റിനുള്ള തുക സൗഹൃദ വേദി താലൂക്ക് ട്രഷറർ സുബി വജ്ര കൈമാറും.
/sathyam/media/media_files/x05Pn3TCx9KI2JpuKSEq.jpeg)
ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ നേതൃത്വത്തിൽ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ തലവടി കുടിലിൽ എലിസബേത്ത് തോമസിനെ ആദരിച്ചു. എലിസബേത്തിന്റെ പിതാവ് തോമസ് ജോസ ഫ്, മാതാവ് കുഞ്ഞുമോൾ ജോസഫ് എന്നിവർ കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹാ ജൂബിലി
ഹോസ്പിറ്റലിലെ ചികിത്സ യിലാണ്.ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ മെറീന കവലയ്ക്കൽ അധ്യക്ഷത വഹിച്ചു.എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി സഹ വികാരി ഫാദർ ബ്രിന്റോ മനയത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു സി ആന്റണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പതിനായിരം രൂപയും പ്രശസ്തിപത്രവും ഫാദർ ജേക്കബ് ചീരംവേലിൽ സമ്മാനിച്ചു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,സിസ്റ്റർ ഡോ ലിയ പൂവത്തുംമൂട്ടിൽ, സിസ്റ്റർ ലീമാ റോസ് ചീരംവേലിൽ, ഡോ.ആർ. ആദർശ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us