/sathyam/media/media_files/hxeHsPURx1nTuozfajMV.jpeg)
ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ 29-ാമത് ഏരിയ 'ഉത്തം നഗർ - നവാദ', ഉത്തംനഗറിലെ ഓംവിഹാർ, രാംനഗർ ബി/69-70-ൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.
/sathyam/media/media_files/MpwJTwHAcr6LGNiwMorj.jpeg)
ഉത്തം നഗർ, ഓംവിഹാർ, മോഹൻ ഗാർഡൻ, നവാദ, ദ്വാർക മോഡ്, സൈനിക് വിഹാർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് 'ഉത്തം നഗർ - നവാദ' എന്ന ഡിഎംഎയുടെ പുതിയ ഏരിയ.
ചടങ്ങിൽ ഡിഎംഎ വികാസ്‌പുരി-ഹസ്‌തസാൽ ഏരിയ ചെയർമാൻ വെങ്കിടാചലം, വനിതാ വിഭാഗം കൺവീനർ ഗീതാ എസ് നായർ, ജനക് പുരി ഏരിയാ ചെയർമാൻ സി ഡി ജോസ്, സെക്രടറി കെ സി സുശീൽ, ദ്വാരക ഏരിയ ചെയർമാൻ എൻ വി ചാക്കോ, വൈസ് ചെയർമാൻ സി ജയകുമാർ, സെക്രട്ടറി മനു പിള്ള, തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ 6 മാസക്കാലത്തേക്കുള്ള താത്കാലിക കമ്മിറ്റിയുടെ കൺവീനറായി സുരേഷ് ബാബുവും ജോയിന്റ് കൺവീനർമാരായി മോഹൻ ദാസ്, മീനാ ഡേവിഡ് എന്നിവരും നിർവ്വാഹക സമിതി അംഗങ്ങളായി രാജപ്പൻ പിള്ള, സിന്ധു സന്തോഷ്, ഹരികുമാർ, അനിൽ കുമാർ, കൃഷ്ണകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us