Advertisment

ഡോക്ടറാകാന്‍ മോഹം; കോട്ടുമിട്ട് ആശുപത്രിയിലെത്തി കുത്തിവെപ്പ് നല്‍കിയ യുവതിയെ പിടികൂടി പോലീസ്

സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അതേ ആശുപത്രിയിലേക്കെത്തിയപ്പോഴാണ് യുവതി പിടിയിലാകുന്നത്

New Update
doctor

ലണ്ടന്‍: ഡോക്ടര്‍ ചമഞ്ഞ് ആശുപത്രിയിലെത്തി രോഗിക്ക് കുത്തിവെപ്പ് നല്‍കിയ വ്യാജ ഡോക്ടറെ പിടികൂടി പോലീസ്. ലണ്ടനിലെ ഈലിങ് ആശുപത്രിയിലാണ് സംഭവം.

Advertisment

20-കാരിയായ ക്രെയ്വേന സ്ഡ്രഫ്‌കോവയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാര്‍ ധരിക്കുന്ന വൈറ്റ് കോട്ടും സ്‌തെതസ്‌കോപ്പും മഞ്ഞ ബാഡ്ജും ധരിച്ചാണ് യുവതി ആശുപത്രിക്കുള്ളിലെത്തിയത്.


സി.സി.ടി.വി. ദൃശ്യങ്ങളില്‍ യുവതി ആംബുലന്‍സില്‍ പ്രവേശിക്കുന്നതും ആശുപത്രി ജീവനക്കാരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം യുവതി വീണ്ടും ഡോക്ടര്‍ വേഷത്തില്‍ ആശുപത്രിയിലേക്കെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.

 


ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്ന യുവതിക്ക് അതിന് സാധിക്കാതെ വന്നതോടെ ഡോക്ടറുടെ വേഷം ചമഞ്ഞ് ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.


 

മറ്റ് ദുരുദ്ദേശങ്ങള്‍ യുവതിക്കുണ്ടായിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി യുവതിയെ 15 ദിവസം കമ്മ്യൂണിറ്റി സെന്ററില്‍ സേവനം ചെയ്യാന്‍ ശിക്ഷിച്ചു. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നതില്‍ നിന്നും യുവതിയെ കോടതി വിലക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഈലിങ് ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

Advertisment