/sathyam/media/media_files/FM4PgElafhlbSkyIIp7P.jpeg)
ആലപ്പുഴ : കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി മെഡിക്കൽ വിദ്യാർഥിനി കൊലചെയ്യപ്പെട്ട ദാരുണ സംഭവം രാജ്യത്തിനും സമൂഹ മനസ്സാക്ഷിക്കും അപമാനം എന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്.
ജോലി ഇടങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഴുതടച്ചുള്ള നിയമനിർമ്മാണം നടത്തുന്നതിൽ കേന്ദ്രം നിയമം പാസാക്കുന്നതിലുള്ള അലംഭാവമാണ് ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടാനുള്ള കാരണമെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് കുറ്റപ്പെടുത്തി.
മാത്രമല്ല ഈ പൈശാചിക സംഭവത്തിൽ കൊൽക്കത്ത സർക്കാർ കൈക്കൊണ്ട ആത്മാർത്ഥ രഹിതമായ സമീപനങ്ങളെയും യോഗം നിശ്ചിതമായി വിമർശിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ രാജ്യ വ്യാപകമായി നടത്തുന്ന മെഡിക്കൽ സമരത്തിൽ പങ്കുചേരാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി പഴുതടച്ചുള്ള നിയമനിർമ്മാണം നടത്തുന്നതിൽ അധികാരികളുടെ മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തുവാനും യോഗം തീരുമാനിച്ചതായി ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസ് കുര്യൻ കാട്ടൂക്കാരനും സംസ്ഥാന സെക്രട്ടറി ഡോക്ടർ പി ജി ജയസൂര്യയും പ്രസ്താവനയിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us