Advertisment

ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കര്‍ശനമാക്കി കുവൈത്ത്

2559 ഗതാഗത നിയമലംഘനങ്ങള്‍ അധികൃതര്‍ പിടികൂടി.

New Update
KUWAIT-POLICE-CAR

 

Advertisment

കുവൈത്ത്സിറ്റി: 2559 ഗതാഗത നിയമലംഘനങ്ങള്‍ അധികൃതര്‍ പിടികൂടി.കഴിഞ്ഞദിവസം കുവൈറ്റിലെ മംഗഫ് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടീയത്.

പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും അധികൃതരുടെ പിടിയിലായി. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കാലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെയും പിടികൂടി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

മോട്ടര്‍ സൈക്കിള്‍ കൃത്യമായ രേഖകളില്ലാതെ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധാന സ്ഥലങ്ങളിലെ പ്രവേശന കവാടങ്ങള്‍ അടച്ചാണ് പരിശോധന നടത്തിവരുന്നത്. 

ഒരു മാസത്തിലെറെയായി അധികൃതര്‍ പരിശോധന നടത്തിവരികയാണ്. ആയിരക്കണക്കിന് ലംഘനങ്ങളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. ഒരു ചോദ്യം ചെയ്യലിന് ഇടവരുത്താതെ, സ്വദേശികളും വിദേശികളും, തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment