കറികൾക്ക് നല്ല ഫ്ളേവർ നൽകുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീട്ടമ്മമാരുടെയും ഫ്രിജിൽ ഇതുണ്ടാകും. പക്ഷേ പെട്ടെന്ന് ഉണങ്ങി പോകുമെന്നാണ് മിക്കവരുടെയും പരാതി. നല്ല ഫ്രഷ് കറിവേപ്പിലയ്ക്കായി വീടുകളിൽ നട്ടുവളർത്താറുമുണ്ട്. കറികളിലെ പ്രധാനി മാത്രമല്ല, ആരോഗ്യത്തിനും മികച്ചതാണ് കറിവേപ്പില. ഫ്രിജിൽ പാത്രങ്ങളിൽ അടച്ച് വച്ചാലും കുറച്ച് കഴിയുമ്പോൾ കറിവേപ്പില വാടി പോകാറുണ്ട്. ഇനി ഉണങ്ങിയ കറിവേപ്പില കളയേണ്ട, ഈ രീതിയിയിലും ഉപയോഗിക്കാം.
ഫ്രിജിലിരുന്ന കറിവേപ്പില പുറത്തെടുത്ത് നന്നായി ഉണക്കിയതിനു ശേഷം പൊടിച്ചെടുത്ത് കണ്ടെയ്നറുകളിൽ അടച്ചു സൂക്ഷിക്കാം. ഈ പൊടി വിഭവങ്ങിൽ ചേർത്താൻ നല്ല രുചിയും മണവും കിട്ടും. വാടിപോയതാണെന്ന് തോന്നുകയില്ല. കറികള്‍ക്ക് പുറമെ സാലഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം.
കൂടാതെ ഒട്ടു നനവില്ലാതെ കറിവേപ്പിലയും ഉഴുന്നു പരിപ്പ്, കടല പരിപ്പ്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി, എല്ലാം പ്രത്യേകം വറുത്ത് കോരി ഉപ്പും കായവും പുളിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുകയും ചെയ്യാം. കറിവേപ്പിലയുടെ രുചിയിൽ വ്യത്യസ്തമായ പൊടി ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊക്കെ കൂട്ടാം.