ഡോ ഗ്രിൻസൺ ജോർജ്ജ് സിഎംഎഫ്ആർഐയുടെ പുതിയ ഡയറക്ടർ

സൗത്ത് എഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോർപ്പറേഷന്റെ (സാർക്) ധാക്ക കേന്ദ്രത്തിൽ സീനിയർ പ്രോഗ്രാം സ്പഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

New Update
zsertyuiuytryuiopoiuy

കൊച്ചി: ഡോ ഗ്രിൻസൺ ജോർജ്ജ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. സിഎംഎഫ്ആർഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. സൗത്ത് എഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോർപ്പറേഷന്റെ (സാർക്) ധാക്ക കേന്ദ്രത്തിൽ സീനിയർ പ്രോഗ്രാം സ്പഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

Advertisment

മത്സ്യവിഭവ പരിപാലനം, സമുദ്രജൈവ വൈവിധ്യം, പരിസ്ഥിതി മാനേജ്‌മെന്റ്, ഓഷ്യനോഗ്രഫി, റിമോട് സെൻസിംഗ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ 22 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ വിവിധ ഗവേഷണ പ്രൊജക്ടുകളുടെ മേധാവിയായി പ്രവർത്തിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയം, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ഐഎസ്ആർഒ, കാലാവസ്ഥാവ്യതിയാന പഠനത്തിനുള്ള ഐസിഎആറിന്റെ നിക്ര ഗവേഷണ പദ്ധതി, ഇന്തോ-യുകെ വാട്ടർ ക്വാളിറ്റി ഇനിഷ്യേറ്റീവ് എന്നിവ ഇതിൽ പെടും.

കുസാറ്റ്, കുഫോസ് സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കുസാറ്റ്, കുഫോസ്, ആന്ധ്ര സർവകലാശാല, മാഗ്ലൂർ സർവകലാശാല എന്നിവയുടെ അംഗീകൃത ഗവേഷണ ഗൈഡാണ്.തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയാണ്.

Advertisment