ധാരാളം പോഷകഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ കറുവപ്പട്ട ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കറുവാപ്പട്ടയിൽ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അധിക കലോറി വളരെ എളുപ്പം കുറയ്ക്കുന്നതിന് സഹായിക്കും.
രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് കറുവപ്പട്ട വെള്ളം സഹായിക്കും. കറുവപ്പട്ട വെള്ളം പേശികളെ വിശ്രമിക്കാനും ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. കറുവപ്പട്ടയിൽ സിന്നമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കമില്ലായ്മ ഉള്ളവരിൽ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് പ്രമേഹമുള്ളവർക്കും പ്രീ-ഡയബറ്റിസ് ഉള്ളവർക്കും ഇത് ഗുണം ചെയ്യും. കറുവാപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലുടനീളം വീക്കം കുറയ്ക്കാൻ സഹായിക്കും. കറുവപ്പട്ട മസ്തിഷ്കാരോഗ്യത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് ഓർമശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിക്കും.
കറുവാപ്പട്ടയ്‌ക്ക് ആൻ്റിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. അത് രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറുവപ്പട്ട വെള്ളം പതിവായി ഉപയോഗിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ധമനികളുടെ തടസ്സമോ കേടുപാടുകളോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കറുവപ്പട്ട ആർത്തവ വേദന കുറയ്ക്കാനും സാധാരണ ആർത്തവ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിലൂടെയും കറുവപ്പട്ട വെള്ളം ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.