Advertisment

രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

New Update
ftyuiouytryuio

വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അസിഡിറ്റിയെ തടയാനും ഏലയ്ക്ക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Advertisment

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഏലയ്ക്ക വെള്ളം കുടിക്കാം. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

drinking-cardamom-water
Advertisment