ആലപ്പുഴ: ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലേക്കും ചെങ്ങന്നൂര്‍ നഗരസഭയിലേക്കുമുള്ള ജലവിതരണ പദ്ധതിക്ക് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അനുമതി. ചെങ്ങന്നൂരിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി.
പറചന്തയില്‍ 10 ലക്ഷം ലീറ്റര്‍ ഉപരിതല ജലസംഭരണി, കളരിത്തറയില്‍ 6.5 ലക്ഷം ലീറ്റര്‍ ഉപരിതല ജലസംഭരണി, 2 ലക്ഷം ലീറ്റര്‍ സംപ് ടാങ്ക്, പ്രധാന ജലവിതരണ പൈപ്പ് സ്ഥാപിക്കല്‍, 162.966 കിലോമീറ്റര്‍ വിതരണ ശൃംഖല എന്നിവ അടങ്ങുന്നതാണ് പദ്ധതി.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തകരാറിലാകുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള തുകയും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതുസംബന്ധിച്ച പരാതികള്‍ ഒഴിവാക്കാന്‍ സാധിക്കും. 33,795 കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.
ഈ പദ്ധതിയുടെ ജലശുദ്ധീകരണശാല നികരുംപുറത്ത് പൂര്‍ത്തിയായി വരികയാണ്. കിഫ്ബി ധനസഹായത്തോടെ 35 ദശലക്ഷം ലീറ്റര്‍ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ ശാലയാണ് നിര്‍മിക്കുന്നത്. 26,289 ഗ്രാമീണ ഭവനങ്ങളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 7506 കുടുംബങ്ങള്‍ക്ക് നേരിട്ടും അല്ലാതെയുമായി പ്രയോജനം ലഭിക്കും.