Advertisment

അയേണിന്‍റെ കുറവുള്ളവര്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.

വിളറിയ ചര്‍മ്മം, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം. 

New Update
rtyujhgfrtyuiop[

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വിളറിയ ചര്‍മ്മം, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം. 

Advertisment

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.89 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.  ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. കൂടാതെ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും അടങ്ങിയ ഈന്തപ്പഴം പതിവാക്കുന്നത് നല്ലതാണ്. 

  100 ഗ്രാം ഉണക്കമുന്തിരിയില്‍ 4.26 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും ഇവ കഴിക്കാം. കൂടാതെ ഉണക്ക മുന്തിരിയിൽ കോപ്പർ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും. 

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, എള്ള്, ഫ്ലക്സ് സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്. 

Advertisment