അട്ടപ്പാടി ചുരത്തിൽ ഉണങ്ങിയവ ഉൾപ്പെടെയുള്ള മരങ്ങൾ യാത്രക്കാർക്ക് ഭീഷണി

ശക്തമായ കാറ്റടിച്ചാൽ റോഡിലേക്ക് മറിഞ്ഞു വീഴുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് അപകടക്കെണിയായി ഇവ നിൽക്കുന്നത്.

New Update
kjhgfdghjkl;'

മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിൽ രണ്ട് മരങ്ങൾ ഉണങ്ങി നിൽക്കുന്നു. ഒൻപതാം വളവ് തിരിഞ്ഞു കയറുമ്പോൾ ഇടതു ഭാഗത്ത് രണ്ട് വലിയ മരങ്ങൾ ഉണങ്ങിയാണ് നിൽക്കുന്നു. ശക്തമായ കാറ്റടിച്ചാൽ റോഡിലേക്ക് മറിഞ്ഞു വീഴുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് അപകടക്കെണിയായി ഇവ നിൽക്കുന്നത്.

Advertisment

അട്ടപ്പാടിയിൽ മരം വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചത് ആഴ്ചകൾക്ക് മുൻപാണ്. ഉണങ്ങിയ മരങ്ങൾ മാത്രമല്ല ചുരം റോഡിന്റെ വശങ്ങളിലെല്ലാം വീഴാറായ മരങ്ങളുണ്ട്. പാറക്കെട്ടുകൾക്കിടയിൽ നിൽക്കുന്ന മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങാത്തതിനാൽ വീഴാനുള്ള സാധ്യത ഏറെയാണ്.

മരം വീഴുന്നതോടൊപ്പം സമീപത്തെ പാറകളും റോഡിലേക്ക് വീഴുന്ന സ്ഥിതിയുണ്ടാകും. കഴിഞ്ഞ ദിവസം ആറാം വളവിൽ മരം കടപുഴകിയതിനെ തുടർന്നാണ് പാറ റോഡിൽ വീണത്. യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചു മാറ്റുകയോ കൊമ്പുകൾ വെട്ടി ഒഴിവാക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

dry-trees-at-attappady-threat-to-travelers
Advertisment