ദുൽഖർ സൽമാന്റെ ജന്മദിനം ആഘോഷമാക്കാൻ കിം​ഗ് ഓഫ് കൊത്തയുടെ അണിയറ പ്രവർത്തകർ

നേരത്തെ ചിത്രത്തിന്റെ ടീസർ ആരാധകർക്കിടയിൽ വലിയ തരം​ഗമായിരുന്നു. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

author-image
admin
New Update
movie

ദുൽഖർ സൽമാന്റെ ജന്മദിനം ആഘോഷമാക്കാൻ കിം​ഗ് ഓഫ് കൊത്തയുടെ അണിയറ പ്രവർത്തകർ.   സോഷ്യൽ മീഡിയയിൽ തരംഗമാകാൻ റിതിക സിങ്ങ് ചുവടുവെച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസർ ആരാധകർക്കിടയിൽ വലിയ തരം​ഗമായിരുന്നു. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Advertisment

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കിം​ഗ് ഓഫ് കൊത്ത തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും എന്ന് ഉറപ്പാണെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച് ഐശ്വര്യാ ലക്ഷ്മി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വമ്പൻ താര നിര അണിനിരക്കുന്ന മാസ് ബി​ഗ് ബജറ്റ് ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് നിർമിക്കുന്നത്. 

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും. 

dulquer king of kotha
Advertisment