വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മുതിർന്നവർക്ക് 2.4 എംസിജി വിറ്റാമിൻ ബി 12 ആവശ്യമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രതിദിനം 2.8 എംസിജി വിറ്റാമിൻ ബി 12 ആവശ്യമാണ്.

New Update
drtyiuytrewrtyuytre

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 12 അല്ലെങ്കിൽ കോബാലമിൻ. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും വിളർച്ച തടയുന്നതിലും ഈ പോഷകം പ്രധാന പങ്കാണ് വഹിക്കുന്നത്. നാഡീവ്യവസ്ഥയുടെ പരിപാലനത്തിനും ബി 12 അത്യന്താപേക്ഷിതമാണ്. 

Advertisment

ഈ വിറ്റാമിൻ ഡിഎൻഎ സിന്തസിസിലും സെല്ലുലാർ ഊർജ്ജ ഉൽപാദനത്തിലും ഉൾപ്പെടുന്നു. ഇത് ഉപാപചയ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. വിറ്റാമിൻ ബി 12 ശരീരത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇതിന്റെ കുറവ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകളിലേക്ക് നയിക്കുന്നു. 

വിറ്റാമിൻ ബി 12 ന്റെ ദൈനംദിന ആവശ്യകത ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. 18 വയസ്സ് വരെ, ഒരു വ്യക്തിക്ക് പ്രതിദിനം 0.4 mcg മുതൽ 1.8 mcg വരെ വിറ്റാമിൻ ബി 12 അവരുടെ ഭക്ഷണത്തിൽ ആവശ്യമാണ്. മുതിർന്നവർക്ക് 2.4 എംസിജി വിറ്റാമിൻ ബി 12 ആവശ്യമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രതിദിനം 2.8 എംസിജി വിറ്റാമിൻ ബി 12 ആവശ്യമാണ്.

വിറ്റാമിൻ ബി 12 ലഭിക്കാൻ വെള്ളക്കടല കഴിക്കാവുന്നതാണ്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. കൂടാതെ ഇതിൽ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വിറ്റാമിൻ ബി 12 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിൻ ബി 12 നൊപ്പം ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ഓട്‌സ്, കോൺ ഫ്ളക്സ് തുടങ്ങിയ മുഴു ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്.

eat-these-super-foods-to-get-vitamin-b12
Advertisment