വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ച മുളക് ചില അർബുദ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവ പച്ചമുളകില്‍ അടങ്ങിയിരിക്കുന്നു.
പച്ചമുളകിൽ കലോറി തന്നെയില്ല. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ഇവ സഹായിക്കും. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പച്ചമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഇവ ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന പച്ചമുളക് ദഹനം എളുപ്പമാക്കാനും സഹായിക്കും. പച്ചമുളക് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയും. അതിനാല്‍ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ പച്ച മുളക് പതിവായി കഴിക്കുന്നത് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. പച്ചമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.