ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമം ചിലപ്പോള്‍ ശരീരഭാരം പഴയതിലും കൂടുന്നതിലേക്ക് നയിച്ചേക്കാം.ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിനെക്കാൾ ശ്രദ്ധിക്കേണ്ടത് പ്രതിദിനം മൊത്തമുള്ള കലോറി ഉപഭോഗത്തിലാണ്. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ കൊഴുപ്പ് സംഭരിക്കുന്ന എൻസൈമുകൾ വർധിക്കുകയും മെറ്റബോളിസം കുറയുകയുമാണ് ചെയ്യുന്നത്.
ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും പോഷകക്കുറവിലേക്ക് നയിക്കുന്നു. ഇത് സാധാരണ ശാരീരിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. പോഷകക്കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് വിശപ്പ്, സംതൃപ്തി എന്നിവ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകളെ. ഇവയുടെ അസന്തുലിതാവസ്ഥ വിശപ്പ് വർധിപ്പിക്കുകയും തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണം ഒഴിവാക്കുന്നത് മാനസികമായും വൈകാരികമായും സമ്മർദ്ദം ഉണ്ടാക്കും. ഈ സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിൻ്റെ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് (വിസറൽ കൊഴുപ്പ്) വയറിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകും.
കര്‍ശന ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരഭാരം പെട്ടെന്ന് കുറയുമ്പോള്‍ ശരീരം ശരീരഭാരം വീണ്ടെടുക്കുന്നതിന് മുന്നോട്ടു വെക്കുന്ന സംവിധാനമാണിത്. അഡാപ്റ്റീവ് തെർമോജെനിസിസിനെ പ്രതിരോധിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുന്നത് ദീർഘകാല ശരീരഭാരം കുറയ്ക്കുന്നതിനും പരിപാലിക്കുന്നതിനും പ്രധാനമാണ്.
ശരീരഭാരം കുറയ്ക്കുന്നതിൽ മെറ്റബോളിസത്തിന് വലിയ പങ്കുണ്ട്. പട്ടിണിയാകുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കാനും ഇത് വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമ ചെയ്യുന്നതിലൂടെയും മെറ്റബോളിസം വർധിപ്പിക്കാനും അമിതഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോട് പൊരുതാനും സഹായിക്കുന്നു.