/sathyam/media/media_files/AhXiYdSf6oZmwm1GAdXT.jpeg)
എടത്തനാട്ടുകര:ജില്ലയിൽ ആദ്യമായി സൈക്കോളജിസ്സ്റ്റിൻ്റെ സേവനത്തിന് തുടക്കം കുറിച്ച് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്ക്.കഴിഞ്ഞ 17 വർഷക്കാലമായി പാലിയേറ്റീവ് പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ, പുതിയൊരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ്.
നിലവിൽ ദിവസേന മൂന്നു ഹോം കെയറുകൾ. ആഴ്ചയിൽ ഏഴു ദിവസവും വീടുകൾ ചെന്ന് പരിചരണം നടത്തിവരുകയും,ഡേ കെയർ സംവിധാനം,ഫിസിയോതെറാപ്പി ഒ.പി, ഹോം കെയർ,മാനസിക രോഗികൾക്കുള്ള ഒ.പി സംവിധാനം ആംബുലൻസ് സേവനം പുനരധിവാസ പദ്ധതികൾ,രോഗികളുടെ വീടുകളിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കി കേരളത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി,സൈക്കോളജി ഹോം കെയർ, ഒപി സംവിധാനത്തിനു കൂടി തുടക്കം കുറിച്ചു.
ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കുള്ള മാനസിക സംഘർഷം, മറ്റു മാനസിക പ്രശ്നങ്ങൾ എന്നിവ സൈക്കോളജിസ്റ്റിൻ്റെ സഹായത്തോടെ പരിഹരിക്കാൻ ആവുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us