Advertisment

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2024നായി ഗോദ്റെജ് അപ്ലയന്‍സസ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കുന്നു

സുസ്ഥിരതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്ന രീതിയിലെ പുതുമയുള്ള പരിഹാരങ്ങള്‍ വീടുകളിലെ അനിവാര്യമായ ഈ ഉപകരണങ്ങള്‍ക്കായി കണ്ടെത്തുക എന്നതാണ് സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ക്കായി മുന്നോട്ടു വെക്കുന്ന പ്രമേയം.  

New Update
juygtfrtyuy78i

കൊച്ചി: ലോകത്തിലെ യഥാര്ത്ഥ പ്രശ്നങ്ങള്ക്കു പരിഹാരം കാണാനായി യുവ മനസുകളുടെ ക്രിയാത്മകതയും കഴിവുകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായുള്ള സ്മാര്ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഏഴാമത് പതിപ്പിനായി ഗോദ്റെജ് എന്റര്പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് ആന്റ് ബോയ്സിന്റെ അപ്ലയന്സസ് ബിസിനസ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കും

Advertisment

 

സുസ്ഥിരതയ്ക്കായുള്ള പുതുമകള് കണ്ടെത്താന് എയര് കണ്ടീഷണറുകളും റഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും ഡെസര്ട്ട് എയര് കൂളറുകളും പോലുള്ള വലിയ ഉപകരണങ്ങളില് ഊര്ജ്ജവും ജലവും അടക്കമുള്ള വിഭവങ്ങള് സംരക്ഷിക്കുന്നതു ശക്തമാക്കുക എന്നതാണ് ഇത്തവണത്തെ ഹാക്കത്തോണിനായി ഗോദ്റെജ് അപ്ലയന്സസ് തെരഞ്ഞെടുത്തിട്ടുള്ള പ്രമേയം സുസ്ഥിരതയും കാര്യക്ഷമതയും വര്ധിപ്പിക്കുന്ന രീതിയിലെ പുതുമയുള്ള പരിഹാരങ്ങള് വീടുകളിലെ അനിവാര്യമായ  ഉപകരണങ്ങള്ക്കായി കണ്ടെത്തുക എന്നതാണ് സോഫ്റ്റ് വെയര്‍, ഹാര്ഡ് വെയര് വിഭാഗങ്ങള്ക്കായി മുന്നോട്ടു വെക്കുന്ന പ്രമേയം വിഭവങ്ങള് സംരക്ഷിക്കുകയും പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള് നിറവേറ്റുകയും ചെയ്യുക എന്ന ആഗോള ലക്ഷ്യത്തോടു ചേര്ന്നാണ്  നീക്കം.

 

സ്മാര്ട്ട് ഇന്ത്യ ഹാക്കത്തോണിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കാന് തങ്ങള്ക്ക് ഏറെ ആഹ്ളാദമുണ്ടെന്നു ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല് നന്തി പറഞ്ഞു ക്രിയാത്മക മാറ്റങ്ങള് ഉണ്ടാക്കുന്നതില് കണ്ടുപിടുത്തങ്ങള്ക്കുള്ള ശക്തിയില് ഗോദ്റെജ് അപ്ലയന്സസ് എന്നും വിശ്വസിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.            

 

പുതുമകളുടേയും മികവിന്റേയും പര്യായമായ ഗോദ്റെജ് അപ്ലയന്സസ് തങ്ങളുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള യുവ മനസുകളെ പ്രോല്സാഹിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തില് പങ്കുചേരുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐഎസിടി വൈസ്  ചെയര്മാനും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്നൊവേഷന് സെല്ലിന്റെ ചീഫ് ഇന്നൊവേഷന് ഓഫീസറുമായ  ഡോ. അഭയ് ജെറെ പറഞ്ഞു പുതുമകള് തേടിയുള്ള  യാത്ര വ്യവസായങ്ങളെ മാത്രമല്ല അതിനപ്പുറവും പിന്തുണക്കുന്നതാണെന്നും  നീക്കത്തില് ഗോദ്റെജ് അപ്ലയന്സസും ഒത്തുചേരുന്നത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു അക്കാദമിക് തലത്തിലും പ്രായോഗികമായ നീക്കങ്ങളും തമ്മിലുള്ള അഭാവം മറികടക്കാന് സ്മാര്ട്ട് ഇന്ത്യ ഹാക്കത്തോണ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

 

സയന്സ്, എഞ്ചിനീയറിങ്, ഡിസൈന്‍, മാനേജുമെന്റ് തുടങ്ങി വിവിധ മേഖലകളില് നിന്നു ബിരുദം നേടുന്ന വിദ്യാര്ത്ഥികളെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്ക്കു പരിഹാരം കാണാനുള്ള പ്രവര്ത്തനങ്ങളില് വ്യാപൃതരാക്കുന്ന ദേശീയ തലത്തിലെ മുന്നിര നീക്കമാണ് സ്മാര്ട്ട് ഇന്ത്യ ഹാക്കത്തോണ്‍.  കണ്ടുപിടുത്തങ്ങളുടേയും പ്രായോഗികമായ പ്രശ്ന പരിഹാരങ്ങളുടേയും സംസ്ക്കാരം വളര്ത്തിയെടുക്കാന് ഇതു ലക്ഷ്യമിടുന്നു ലോകത്തിലെ യഥാര്ത്ഥ പ്രശ്നങ്ങള്ക്കു ക്രിയാത്മക പരിഹാരങ്ങള് കണ്ടെത്താനുള്ള ഊര്ജ്ജസ്വലമായ അവസരം ഇതിലൂടെ വിദ്യാര്ത്ഥികള്ക്കു ലഭ്യമാക്കുകയും ചെയ്യും.

Advertisment