ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട.
ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ ഉണ്ട്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടിനുകളാൽ സമ്പന്നമായ മുട്ട മസില്‍ പെരുപ്പിക്കാനും ദിവസവും കഴിക്കുന്നത് നല്ലതാണ്. ഒരു വലിയ മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡും അടങ്ങിയ ഇവ സസ്യഭുക്കുകൾക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. 40 ഗ്രാം പനീറില്‍ 7.54 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
മുട്ടയിലും പനീറിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ വ്യത്യാസത്തില്‍ പനീറിലാണ് ഒരല്‍പ്പം പ്രോട്ടീന്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ മറ്റ് പോഷകങ്ങള്‍ എല്ലാം ഇവ രണ്ടിലും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബ12, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണ് മുട്ടയും പനീറും. അതിനാല്‍ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്.