പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ അയേണ്‍, ഫോസ്ഫറസ്, സേലീനിയം, വിറ്റാമിനുകളായ എ, ബി, ഡി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഒരു സൂപ്പര്‍ ഫുഡാണ് മുട്ട. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ നിന്നും ലഭിക്കും.
മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കാം. കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാര്‍ കഴിക്കുന്നകത് മസില്‍ പെരിപ്പിക്കാന്‍ സഹായിക്കും.
കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.