തിരുനെൽവേലി–മേട്ടുപ്പാളയം പ്രതിവാര സ്പെഷൽ മാസാവസാനം വരെ നീട്ടി

 വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന എഗ്‌മൂർ–നാഗർകോവിൽ–എഗ്‌മൂർ പ്രതിവാര സ്പെഷൽ വന്ദേഭാരത് (06067, 06068) 25 വരെയാണ് നീട്ടിയത്.

New Update
uytrertyu

ചെന്നൈ ∙ എഗ്‌മൂർ – നാഗർകോവിൽ പ്രതിവാര സ്പെഷലായ വന്ദേഭാരത് എക്സ്പ്രസും തിരുനെൽവേലി–മേട്ടുപ്പാളയം പ്രതിവാര സ്പെഷലും മാസാവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

Advertisment

 വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന എഗ്‌മൂർ–നാഗർകോവിൽ–എഗ്‌മൂർ പ്രതിവാര സ്പെഷൽ വന്ദേഭാരത് (06067, 06068) 25 വരെയാണ് നീട്ടിയത്. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന തിരുനെൽവേലി–മേട്ടുപ്പാളയം പ്രതിവാര സ്പെഷൽ (06030) 26 വരെയും തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന മേട്ടുപ്പാളയം–തിരുനെൽവേലി പ്രതിവാര സ്പെഷൽ (06029) 27 വരെയുമാണ് നീട്ടിയത്.

egmore-nagarkovil-special-vande-bharat
Advertisment