യൂണിയൻ കോപ് ദുബായ് ശാഖകളിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ ലഭ്യമാകും. മ്ലീഹ ഡയറി പാൽ, സബ സനബെൽ ആട്ട എന്നിവ ലഭ്യമാക്കാൻ ഷാർജ അഗ്രികൾച്ചർ & ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷൻ ഇ എസ് ടി (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി.
എക്തിഫ ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ ലോഞ്ച് എത്തിഹാദ് മാളിലെ യൂണിയൻ കോപ് ബ്രാഞ്ചിൽ വച്ച് നടന്നു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, എക്തിഫ സി.ഇ.ഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും പരിപാടിയുടെ ഭാ​ഗമായി.
പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ മികച്ച മാർക്കറ്റിങ്ങിന് സഹായിക്കുമെന്ന് അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയൻ കോപ്പിന്റെ കടമയുടെ ഭാ​ഗമാണ് പുതിയ പങ്കാളിത്തമെന്ന് മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us