വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല

കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം കരാറുകള്‍ക്ക് പുറത്ത് ആവശ്യകത അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ച തുകയാണ് സര്‍ചാര്‍ജായി അടുത്ത മാസം ഈടാക്കുന്നത്.

New Update
ertyuiuyttry

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയും കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കുന്ന 10 പൈസയും ഉള്‍പ്പെടെയാണിത്.

Advertisment

 കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം കരാറുകള്‍ക്ക് പുറത്ത് ആവശ്യകത അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ച തുകയാണ് സര്‍ചാര്‍ജായി അടുത്ത മാസം ഈടാക്കുന്നത്. സര്‍ചാര്‍ജ് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

electricity-bill-in-kerala