സ്റ്റാര്‍ലിങ്ക് വഴി എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് മൊബൈല്‍ കണക്റ്റിവിറ്റി

കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് 'സ്റ്റാർലിങ്ക്' സാറ്റ്‌ലൈറ്റുകള്‍.  പതിനായിരക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് എത്തിക്കുകയാണ് ഇതിലൂടെ സ്പേസ് എക്‌സിന്‍റെ ലക്ഷ്യം.

author-image
ടെക് ഡസ്ക്
New Update
fdtguijk

അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി എലോണ്‍ മസ്‌കിന്‍റെ മൊബൈല്‍ കണക്റ്റിവിറ്റി. ഫ്ലോറിഡയിലും സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഡയറക്ട്-ടു-സെല്‍ സാറ്റ്‌ലൈറ്റ് കണക്ഷന്‍ നല്‍കി. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് എത്തിച്ച മൊബൈല്‍ കണക്റ്റിവിറ്റി നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്.

Advertisment

ചിലവ് കുറഞ്ഞ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കും എന്ന അവകാശവാദത്തോടെ എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച് അയക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് 'സ്റ്റാർലിങ്ക്' സാറ്റ്‌ലൈറ്റുകള്‍.  പതിനായിരക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് എത്തിക്കുകയാണ് ഇതിലൂടെ സ്പേസ് എക്‌സിന്‍റെ ലക്ഷ്യം.

ടി മൊബൈലുമായി സഹകരിച്ചാണ് നോര്‍ത്ത് കരൊലിനയിലും സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ സേവനങ്ങള്‍ നല്‍കുന്നത്. ഹെലെന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോര്‍ത്ത് കരൊലിനയിലെ 74 ശതമാനം മൊബൈല്‍ ടവറുകളും തകരാറിലായിരുന്നു. ഏതെങ്കിലുമൊരു സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുമായി ടി-മൊബൈല്‍ കണക്റ്റ് ചെയ്‌താല്‍ എസ്എംഎസുകളും അടിയന്തര സന്ദേശങ്ങളും ലഭിക്കുന്ന തരത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

വീടുകള്‍ക്ക് പുറത്താണ് സ്റ്റാര്‍ലിങ്കിന്‍റെ നെറ്റ്‌വര്‍ക്ക് സംവിധാനം പ്രധാനമായും ലഭിക്കുക. വാതിലുകള്‍ ജനാലകള്‍ എന്നിവയോട് ചേര്‍ന്നും നെറ്റ്‌വര്‍ക്ക് ലഭ്യമാകുമെന്ന് സ്പേസ് എക്‌സ് അവകാശപ്പെടുന്നു. ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡ സാക്ഷ്യംവഹിക്കുന്ന ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണ് മില്‍ട്ടണ്‍. 15 അടി വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നത് കാറ്റിന്‍റെ കാഠിന്യം വ്യക്തമാക്കുന്നു.

Advertisment