Advertisment

ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം ലഭിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ലൊരു സ്രോതസാണ് വാള്‍നട്ട്‌സ്. കൂടാതെ, ഇവയില്‍ മെലാറ്റോനിന്‍, ട്രിപ്‌റ്റോഫാന്‍ എന്നിവ അടങ്ങിയിട്ടുമുണ്ട്. ഇവയും ഉറക്കം ലഭിക്കാന്‍ ഗുണകരമാണ്.

New Update
567898765456

ഉറക്കം കുറയുന്നത് ശാരീരികമോ മാനസികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ഉത്കണ്ഠയും വിഷാദവുമെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. കൃത്യമായ ഉറക്കം ഉത്കണ്ഠ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Advertisment

ബദാം കഴിക്കുന്നത് ശീലമാക്കാം. ഇതിലെ മഗ്‌നീഷ്യം നല്ല ഉറക്കം പ്രദാനം ചെയ്യാന്‍ സഹായിക്കും. ഇത് ഉറക്കത്തിന് ആവശ്യമായ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടും. അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ലൊരു സ്രോതസാണ് വാള്‍നട്ട്‌സ്. കൂടാതെ, ഇവയില്‍ മെലാറ്റോനിന്‍, ട്രിപ്‌റ്റോഫാന്‍ എന്നിവ അടങ്ങിയിട്ടുമുണ്ട്. ഇവയും ഉറക്കം ലഭിക്കാന്‍ ഗുണകരമാണ്.

ഭക്ഷണത്തില്‍ മിതമായ അളവില്‍ തുളസി ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. നല്ല ഉറക്കം ലഭിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതുപോലെ ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ജാതിക്ക നല്ലതാണ്. ഇതിനായി രാത്രി ഒരു ഗ്ലാസ് പാലില്‍ കുറച്ച് ജാതിക്ക ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും.

കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് വളരെ നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് പ്രയോജനപ്പെടും. ഓട്‌സ് കഴിക്കുന്നതും നല്ല ഉറക്കമുണ്ടാകാന്‍ നല്ലതാണ്. ഓട്‌സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

Advertisment